Wednesday, July 25, 2007

സിനിമാ ചിത്രങ്ങള്‍

കുറചു കാലങ്ങള്‍ക്കുമുന്നെ അതായത് 1996-97 കാലഘട്ടത്തില്‍ ഞാന്‍ അബുദാബിയില്‍ ജൊലി ചെയ്തിരുന്ന സമയത്ത് ,സാബത്തികമായി വലിയ പുരൊഗമനം ഇല്ലാത്തതുകൊണ്ട് പ്രവാസജീവിതം മതിയാക്കി നാട്ടിലെക്കു മടങ്ങാന്‍ തിരുമാനിച്ചു.കൂട്ടി വച്ച സമ്പാദ്യം കൊണ്ട് ഞാന്‍ ഒരു മൂവി ക്യാമറ വാങ്ങി..........നാട്ടിലെത്തിയ ഞാന്‍ ക്യാ‍മറ തൊളില്‍ തൂക്കിയാണു എപ്പൊഴും നടക്കാറ്.എന്റ കൈയില്‍ ക്യാ‍മറ കണ്ടതുകൊണ്ടാകാം എനിക്കു പല സുഹ്രുത്തുക്കളെയും കിട്ടി അതില്‍ പ്രധാനപ്പെട്ട ചിലരായിരുന്നു പ്രദീപ് നാരായണന്‍,ഷിജു,രൊഷ്ന്‍ ,ജീവിത പ്രാരാബ്ധങ്ങളില്‍ പ്പെട്ട് സിനിമയെ മനസ്സില്‍ താലൊലിച്ചു നടക്കുന്ന ഇവര്‍ എന്റ ഈ ചെറിയ ക്യാമറയില്‍ അവരുടെ മനസ്സിലുള്ള സിനിമാ സ്വപ്നങ്ങള്‍ ക്കു വെള്ളമൊഴിച്ചു..........ഞാനും അറിയാതെ കൈയിലുള്ള ക്യാമറയുടെ അപാര സാധ്യതള്‍ മനസ്സിലാക്കിതുടങ്ങി.....
പ്രദീപ് നാരായണന്റ സംവിധാനത്തില്‍ ഞാന്‍ ആദ്യമായി ക്യാമറ ചലിപ്പിചു."But Is Bread" ആതായിരുന്നു ആ tele filimന്റ പേര്.എന്നും ഞാന്‍ ഓര്‍ക്കറുണ്ട് ആ tele filimന്റ നിര്‍മ്മണ സംഭവങ്ങള്‍.But Is Bread വിജയകരമായി പൂര്‍ത്തിയായി പക്ഷെ ഈ tele filim ന്റ അര്‍ത്ഥം എന്തെന്നൊ ഉദ്ദേശം എന്തെന്നൊ എനിക്ക് എന്നും മനസ്സിലായിട്ടില്ല പക്ഷെ ഒരു കാര്യ മനസ്സിലാ‍യി പ്രദീപ് നാരായണന്റ മനസ്സില്‍ ഒരു വലിയ കലാകാരനുണ്ടെന്ന്.പിന്നീട് ഷിജുവിനെ നായകനാക്കിയും രൊഷന്റ് മനസ്സിലെ ആശയങ്ങളെയും ഞാന്‍ ക്യാമറയില്‍ പകര്‍ത്തി......ഇവരൊക്കെ കഴിവുള്ള കലാകാരന്‍ മ്മാരാണെന്ന തിരിച്ചറിവൊടെ ഞാനും ഒരു Camera Man ആയിത്തുടങ്ങി........


പ്രദീപ് നാരായണനാണ് എനിക്കു ദേവദാസിനെ പരിജയപ്പെടുത്തി തരുന്നത്.ഗുരുവയൂര്‍ Post Office ലെ Post Master നാരായണന്‍ കളരിക്കലിന്റ് മകനാണു “ദേവദാസ് കളരിക്കല്‍“,പേരിന്റ കൂടെ സ്തലത്തിന്റ പേരൊ മറ്റെന്തെങ്കിലും ചേര്‍ക്കുന്നത് സിനിമാക്കാരുടെ പതിവാണെന്ന് ഞാന്‍ മനസ്സിലാക്കി അങ്ങിനെ ഞാനും മാറ്റി,അച്ചനും അമ്മ യും എനിക്കിട്ട നല്ല പേര് മാറ്റി ഞാന്‍ ഇവര്‍ക്കിടയില്‍ ജെ.കെ ഗുരുവയൂര്‍ ആയി മാറി.......

ദേവദാസിനെ പരിജയപ്പെട്ടതിനു ശേഷം പിന്നീട് ഞാന്‍ ഒരു full time camera man ആയി മാറുകയാ‍യിരുന്നു.പുതിയ് സെറ്റുകള്‍,പുതിയ കൂട്ടുകാര്‍ പുതിയ ലൊക്കേഷനുകള്‍ കേരളത്തില്‍ പലയിടത്തും ഞാന്‍ ഓടിനടന്നു.അങ്ങിനെ യിരിക്കുംമ്പൊളാണ് ഗുരുവയൂര്‍ acv ല്‍ ഓണത്തിനു ഒരു teli filim ചെയ്യാന്‍ സുരേന്ദേട്ടന്‍ പറയുന്നത് അങ്ങിനെ ഞാന്‍ ഒരു producerറെ തപ്പി നടന്നു telecast ചെയ്തതിനു ശേഷം പൈസ തരാം എന്നായിരുന്നു സുരേന്ദേട്ടന്‍ പറഞ്ഞിരുന്നത്.പക്ഷെ ഒരു producerറെ കണ്ടെത്താന്‍ എനിക്കയില്ല.അങ്ങിനെ ഞാന്‍ തന്നെ പൈസമുടക്കന്‍ തിരുമാനിചു.എന്റ കൂട്ടുകാരന്‍ അശൊകനില്‍ നിന്നു 8000യിരം രൂപ കടം വാങ്ങി. സംവിധാനം ദേവദാസ്,കഥ,തിരക്കഥ അനില്‍,നായകന്‍..........?....ഇവിടെയാണ് പ്രശ് നം ...അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല ദേവദാസ് ഒറ്റയടിക്കു തിരുമാനം പറഞ്ഞു “പണം മുടക്കുന്നവനാരൊ അവന്‍ നായകന്‍”അങ്ങിനെ പണം മുടക്കിയ ഞാന്‍ നായകനായി “സ്നേഹപൂര്‍വ്വം“tele filim ഓണത്തിനു acv പ്രേക്ഷകരുടെ മുന്നിലെത്തി..


സാബത്തിക ലാഭം കുറച്ചു നേടിതന്നു ഈ tele filim ,പിന്നെ ഒരു പാടു അനുഭവങ്ങളും,പിന്നീടൊരിക്കലും ഇത്തരമൊരു പരിപാടിക്കു ഞാന്‍ മുതിര്‍ന്നിട്ടില്ല,
അങ്ങിനെ camera man ആയ ഞാന്‍ ദേവദാസിന്റ എല്ലാ tele filimമുകളിലും അഭിനയിചുതുടങ്ങി.പക്ഷേ സാബത്തിക മായി ഇതില്‍ നിന്ന് ഒന്നും എനിക്കു ലഭിച്ചിരുന്നില്ല കൂടാതെ ചിലവുകള്‍ വേറേയും.

“ബൂണ്‍ ബാബു“ഒരു cinema production work ചെയ്തു നടക്കുന്ന വ്യ് ക്തി അദ്ദേഹവുമായി ഒരു casset ഇറക്കനുള്ള പരിപാടിയില്‍ 3000 രുപ കൊടുത്തു പിന്നെ അതിനെക്കുറിച്ചു യാതൊരു വിവരവുമില്ല പണം പൊയി പ്രതുപകാരമായി അദ്ദേഹം ഒരു കാര്യം ചെയ്യ്തുതന്നു “മീനാക്ഷികല്യാണം“എന്ന സിനിമയില്‍ ഒരു സീന്‍ അഭിനയിക്കാന്‍ വാങ്ങിതന്നു ,തുടര്‍ന്നു വിനയപൂര്‍വ്വം വിധ്യാദരന്‍,അതിലും ഒരു ചെറിയ സീന്‍ ചെയ്തു...
“സര്‍വ്വം“ എന്നൊരു tele filim അഭിനയിക്കുമ്പൊള്‍ ഉണ്ടായ ഒരു രസകരമായ ഒരനുഭവം പറയാം...”സര്‍പ്പകൊപം കൊണ്ട് ഒരു നബൂതിരിയുടെ 3 മക്കളില്‍ 2 മക്കള്‍ വിഷം തിണ്ടി മരിക്കുന്നു,3 മത്തെ മകനെ രക്ഷിക്ക്ക്കുവാന്‍ പ്രശ്നം വച്ചു നൊക്കുന്ന നമ്പൂതിരിക്കു താന്‍ ചെറുപ്പത്തില്‍ പാമ്പുങ്കാവില്‍ വച്ചു നശിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ശാപം ആണെന്നു മനസ്സിലാക്കുന്നു”ഇതില്‍ നമ്പുതിരിയുടെ ചെറുപ്പകാലം അഭിനയിക്കാ‍ന്‍ എന്നെ നിയൊഗിക്കപ്പെട്ടു.രാവിലെ 5 മണിയായപ്പൊഴെക്കും സെറ്റ് റഡിയായി നല്ല തണുപ്പുള്ള ദിവസം,ഞാനും അല്‍പ്പം ടെന്‍ഷനിലാണ്,ആദ്യമായാണ് ഇത്തരം ഒരു സീന്‍ അഭിനയിക്കുന്നത്.തിരിഞ്ഞു നിന്നു വിളക്കുവെക്കുന്ന പെണ്‍കുട്ടിയെ ഞാന്‍ കയറിപ്പിടിക്കണം അതൊയിരുന്നു സീന്‍....എന്നെക്കാള്‍ ടെഷനിലാണ് ആകുട്ടി(ഇന്നത്തെ ഒരു പ്രമുഘ സീരിയല്‍ നടിയുടെ തുടക്കം)പേടികൊണ്ട് എന്റ കൈ വിരലുകള്‍ തണുത്തു മരവിച്ചിട്ടുണ്ട് ,ഏതായാലും റിഹേസലില്ലതെ ടെയ്ക്ക് എടുക്കാന്‍ തിരുമാനിച്ചു,എന്റ് തണുത്ത കൈകള്‍ ആകുട്ടിയുടെ ദേഹത്തു തൊട്ടതും ആകുട്ടി ഉറക്കെ നിലവിളിചു......അതു കെട്ടതും ഞാന്‍ ആകെ പേടിച്ചു പൊയി...........ഷൂട്ടിങ്ങാണെന്നതൊക്കെ ഞാന്‍ മറന്നു സര്‍വ്വ ശക്തിയും എടുത്ത് ഞാന്‍ അവിടെനിന്നു ഓടി,,,........പിന്നിട് ആകുട്ടിയുടെ മുഖത്ത് നൊക്കനുള്ള വിഷമം കൊണ്ട് ആ സെറ്റിലെക്കു പൊയിട്ടില്ല...............

അങ്ങിനെ ഞാന്‍ സിനിമാ നടനായി ,ജീവിതം മുന്നൊട്ടു പൊകണമെങ്കില്‍ പിന്നെ ജൊലി ഒരു അത്യാവശ്യമായി അങ്ങിനെ ഗുരുവായൂര്‍ acvല്‍ edter ആയി ജൊലി തുടങ്ങി,അവിടെ നിന്നു ത്രിശ്ശുര്‍ ACV വിയിലെക്കുള്ള മാറ്റം വളരെ പെട്ടന്നയിരുന്നു.Camera യുടെ പിന്നില്‍ നില്‍ക്കുകയാണ് എനിക്കു പറ്റിയ പണി എന്നുള്ള തിരിച്ചറിവും കിട്ടി.News camera man ആയ ഞാന്‍ നിഘില്‍ എന്ന റിപ്പൊര്‍ട്ടറുടെ കൂടെ കൂടിയതിനു ശേഷം പലരീതിയിലുള്ള സാമൂഹിക പ്രശ്നത്തിലും ഇടപെട്ടു.orphanage ലും ജുവനെല്‍ ഹൊമിലും ഉള്ള യാത്രകള്‍ മനസ്സിനെ മറ്റൊരു തലത്തിലെക്കു നയിച്ചു.പ്രേമവും ,പ്രേമനൈരാശ്ശ്യങ്ങളും, കടങ്ങളും ,ദേഹത്തിനുണ്ടായ പരുക്കും ,Buisnes പരാജയങ്ങളും ജീവിത് ത്തിന്റ താളം തെറ്റിച്ചപ്പൊള്‍....സരിത സുരേന്ദ്യേട്ടന്റ ഭാര്യ ശൊഭ ച്ചേച്ചി പറഞ്ഞിട്ടാണ് ശ്രീ.ശ്രീ .രവിശങ്കറിന്റ് Art Of Living നു ചേര്‍ന്നതു.പരാജയപ്പെട്ടെന്നു കരുതിയ ജീവിതം അവിടെനിന്നു വീണ്ടും തുടങ്ങി,ഗുരുജി യുടെ വാക്കുകള്‍ മനസ്സില്‍ സൂക്ഷിച്ചു ഒരു ജന്മ്മം കൂടി മുന്നെറന്നുള്ള കരുത്തുണ്ടെനിക്.
എന്റെ വലിയമ്മയുടെ മകന്‍ മുരളി വീണ്ടും എന്നെ Gulf ലെക്കു കൊണ്ടു വന്നു.കുറചു കാലത്തെ കഷ്ടപ്പടിനു ശേഷം നല്ലൊരു ജൊലി കിട്ടി .എവിടെ വന്നതിനു ശേഷം ഞാന്‍ സിനിമാക്കു മായി വീണ്ടും അടുത്തു.വീണ്ടും സജീവ മായി,അങ്ങിനെ ഒരു പാക്കിസ്താനി സിനിമയില്‍ അഭിനയിച്ചു,എല്ലാ weekend കളിലും gulfല്‍ നടക്കുന്ന പലപരിപാടികളും camera ചെയ്യാന്‍ ഇപൊള്‍ എനിക്കവസരം ലഭിക്കുന്നു.(നിറുത്തുന്നില്ല....)